കുട്ടിയുടെ മുദ്രാവാക്യം: ആർ എസ് എസ് ഒരുക്കിയ കെണിയിൽ മതേതര ചേരിയും, മാധ്യമങ്ങളും വീണു. സി. പി. മുഹമ്മദ് ബഷീർ
മലപ്പുറം: ആലപ്പുഴയിൽ കഴിഞ്ഞ ദിവസം പോപുലർ ഫ്രണ്ട് സംസ്ഥാന സമിതി സംഘടിപ്പിച്ച ജനമഹാ സമ്മേളനത്തിൽ ഒരു ബാലൻ ആർ എസ് എസിനെതിരെ വിളിച്ച മുദ്രാവാക്യം വളച്ചൊടിച്ച് ചില മത വിഭാഗങ്ങൾക്കെതിരാണെന്ന ആർ എസ് എസ് പ്രചരണത്തിൽ ചില മാധ്യമങ്ങളും മതേതര ചേരി എന്നവകാശപ്പെടുന്ന പാർട്ടികളും വീണു പോവുകയും, ആർ എസ് എസ് ഉയർത്തുന്ന വംശവെറിയുടെ പ്രചാരകരാവുകയും ചെയ്തു എന്ന് പോപുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് സി.പി. മുഹമ്മദ് ബഷീർ പറഞ്ഞു.

മലപ്പുറത്ത് പോപുലർ ഫ്രണ്ട് പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുദ്യാവാകും വിളിയുമായി ബന്ധപ്പെട്ട് ജനമഹാ സമ്മേളന സംഘാടക സമിതിക്കെതിരെയും, കുട്ടിയുമായി ബന്ധപ്പെട്ടവർക്കെതിരെയും 153 എ പ്രകാരം കേസെടുത്ത
കേരളാ പോലീസിന്റെ അന്യായ നടപടിക്കെതിരെ പോപുലർ ഫ്രണ്ട് മലപ്പുറം സൗത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

വൈകുന്നേരം കൃത്യം 6 മണിക്ക് മലപ്പുറം ടൗൺ ഹാളിനു പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി കെ എസ് ആർ ടി സി പരിസരത്ത് സമാപിച്ചു. പി.കെ. മുഹമ്മദ് സുജീർ, കെ. കെ. സാദിഖ് അലി, ടി.മുഹമ്മദ് സാദിഖ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

തുടർന്ന് നടക്കുന്ന പ്രതിഷേധ സംഗമത്തെ സംസ്ഥാന പ്രഡിഡന്റ്
സി പി മുഹമ്മദ് ബഷീർ അഭിസംബോധന ചെയ്ത്
സംസാരിച്ചു