Fincat

മലപ്പുറം ക​ള​ക്ട​റേ​റ്റ് ​പ​രി​സ​ര​ത്ത് ​ ​ത​ക്കാ​ളി​ ​വി​ത​ര​ണം​ ​ചെ​യ്ത് ​പ്ര​തി​ഷേ​ധം

മലപ്പുറം: തക്കാളി വില സെഞ്ച്വറിയടിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവർത്തകർ കളക്ടറേറ്റിന് മുമ്പിൽ പ്രകടനവും സൗജന്യ തക്കാളി വിതരണവും നടത്തി. തക്കാളി @100 എന്ന പ്ലക്കാർഡുകൾ ഉയർത്തിപിടിച്ചാണ് പ്രവർത്തകൾ പ്രതിഷേധവുമായി എത്തിയത്. മലപ്പുറം നഗരസഭാ ചെയർമാൻ മുജീബ് കാടേരി തക്കാളി വിതരണം ചെയ്ത് സമരം ഉദ്ഘാടനം ചെയ്തു.

1 st paragraph

ഇടതുപക്ഷ സർക്കാർ‌ നൽകിയ വാഗ്ദാനത്തിന് വിരുദ്ധമായി ഇപ്പോൾ എല്ലാ സാധനങ്ങൾക്കും വില കൂടുകയാണെന്നും അത് സർക്കാരിനെ ഓർമ്മിപ്പിക്കാനാണ് സമരമെന്നും അദ്ദേഹം പറഞ്ഞു. കളക്ടറേറ്റിന് മുൻവശത്ത് സ്ഥാപിച്ച ടേബിളിൽ നിരത്തിവച്ചിരുന്ന തക്കാളി പച്ചപട്ടിൽ പൊതിഞ്ഞാണ് പ്രവർത്തകർക്കും വഴി യാത്രക്കാർക്കുമായി വിതരണം ചെയ്തതത്. ശേഷം നഗരത്തിലൂടെ പോയിരുന്ന സ്വകാര്യ ബസ് നിറുത്തിച്ച് യാത്രക്കാ‌ർക്കും തക്കാളികൾ നൽകി. 2,250 രൂപയ്ക്ക് വാങ്ങിയ 30 കിലോ തക്കാളിയാണ് വിതരണം ചെയ്തത്. ജില്ലാ പ്രസിഡന്റ് ഷരീഫ് കുറ്റൂർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ് ,ട്രഷറർ ബാവ വിസപ്പടി സംസാരിച്ചു

2nd paragraph