ദുരന്ത നിവാരണ പരിശീലനം


മലപ്പുറം; ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5 ന് ഓള്‍ ഇന്ത്യ ബോയ്‌സ് സ്‌കൗട്ട്‌സ് അസോസിയേഷന്‍ ജില്ലാ ചാപ്റ്റര്‍ ജില്ലയിലെ യുവതീ യുവാക്കള്‍ക്കായി പരിസ്ഥിതി, പ്രാഥമിക ശുശ്രൂഷ,റോഡ് സുരക്ഷ,ഫയര്‍ സേഫ്റ്റി തുടങ്ങിയ വിഷയങ്ങളില്‍ പരിശീലനം നല്‍കും.

മഞ്ചേരി ചെരണിയിലുള്ള എയ്‌സ് പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ വിദഗ്ദര്‍ പങ്കെടുക്കും.പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് യു എന്‍ ഓ യില്‍ അംഗീകാരമുള്ള എ ഐ ബി എസ് എ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണെന്ന് സെക്രട്ടറി എം ചന്ദ്രന്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് 9605875080,9567628177.