വിലക്കയറ്റം തടയാൻ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ കയറ്റുമതി നിയന്ത്രിക്കണം കേരള കർഷക ഫെഡറേഷൻ

മലപ്പുറം: രാജ്യത്ത് കുതിച്ചുയരുന്ന വിലകയറ്റം തടയാൻ ഭക്ഷ്യോൽപന്നങ്ങളുടെ കയറ്റുമതി നിയന്ത്രിച്ച് ആഭ്യന്തരലഭ്യത ഉറപ്പാക്കണമെന്നും കർഷകർക്ക് വിള നഷ്ടപരിഹാരം വർദ്ധിപ്പിക്കണമെന്നും കേരള കർഷക ഫെഡറേഷൻ മലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.

സമ്മേളനം സി.എം.പി  സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കോട്ടുമല ഉൽഘാടനം ചെയ്തു.എൻ.വി മോഹൻദാസ് അധ്യക്ഷത വഹിച്ചു, കെ.നാസറലി, ഗഫൂർ കൊണ്ടോട്ടി, രവീന്ദ്രൻപുനത്തിൽ, എം.ബി രാധാകൃഷ്ണൻ, അഷ്‌റഫ് തച്ചറപടിക്കൽ, പട്ടാളത്തിൽ അയ്യപ്പൻ, എം.കുട്ടൻ, കെ.ടി അപ്പു,എസ്.പി രാമൻ എന്നിവർ പ്രസംഗിച്ചു.
പ്രിഡണ്ട് മണ്ണേത്ത് കുട്ടൻ വൈസ് പ്രസിഡണ്ടുമാർ പട്ടാളത്തിൽ അയ്യപ്പൻ, കെ.ടി അപ്പു, സെക്രട്ടറി കെ. നാസറലി, ജോയിന്റ് സെക്രട്ടറിമാർ ബഷീർ വലിയാട്ട്, വിൻസെന്റ് എ ഗോൺസാഗ, ട്രഷറർ എസ്.പി രാമൻ,എന്നിവരടങ്ങിയ 21 അംഗ ജില്ലാ കമ്മിറ്റിയേയും സമ്മേളനം തെരെഞ്ഞെടുത്തു.