വിദ്യാ കിരണം: മലപ്പുറത്ത് 19 സ്കൂളുകൾക്ക് കൂടി ഹൈ-ടെക് കെട്ടിടങ്ങൾ
മലപ്പുറം : വിദ്യാ കിരണം പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിൽ 19 സ്കൂളുകൾ കൂടി ഹൈ-ടെക് ആയി മാറുന്നു. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം നൂറു ദിന പരിപാടിയിൽ ഉൾപ്പെടുത്തി മെയ് 30 ന് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തും. ഇതിന് സമാന്തരമായി ഉദ്ഘാടനം നടക്കുന്ന എല്ലാ സ്കൂളുകളിലും അതാത് MLA മാർ ശിലാഫലകം അനാച്ഛാദനം നിർവഹിക്കും. എം.പി.മാർ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, മറ്റു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാർ, അംഗങ്ങൾ, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവരും നേരിട്ട് പങ്കെടുക്കും.
കിഫ് ബിയിൽ നിന്ന് 5 കോടി രൂപ അനുവദിച്ച ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം, GHSS പെരുവള്ളൂർ, 3 കോടി രൂപ അനുവദിച്ച SH MG v HSS എടവണ്ണ, GHSS മൂത്തേടത്ത്, GHSS കൊട്ടപ്പുറം 1 കോടി രൂപ വീതം അനുവദിച്ച GHS വെറ്റിലപ്പാറ, GUPS മൂർക്കനാട്, GUPS ചെങ്ങര, GUPS ചീക്കോട്, GMUPS കോട്ടക്കൽ കൂടാതെ 9 സ്കൂളുകൾക്ക് 50 ലക്ഷം രൂപ മുതൽ 1.75 കോടി രൂപ വരെ അനുവദിച്ചതിന്റെ ഉദ്ഘാടനവും നടക്കും.. ഇതോടെ കിഫ്ബി വഴിജില്ലയിൽ 5 കോടി രൂപ അനുവദിച്ച 16 സ്കൂളുകളും 3 കോടി രൂപ അനുവദിച്ച 28 സ്കൂളുകളും 1 കോടി രൂ അനുവദിച്ച 5 സ്കൂളുകളും പൂർത്തിയായി. കിഫ് ബി ഒരു കോടി അനുവദിച്ച ബാക്കിയുള്ള 35 സ്കൂളുകളുടെ പണി ഉടൻ പൂർത്തി യാവുമെന്നും 3 കോടി രൂപ അനുവദിച്ച 46 സ്കൂളുകളുടെ ടെണ്ടർ ജൂലായിൽ നടക്കുമെന്നും വിദ്യാ കിരണം ജില്ലാ കോ-ഓഡിനേറ്റർ എം.മണി അറിയിച്ചു