ഐ എന്‍ ടി യു സി കലക്ടറേറ്റിലെക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി
മലപ്പുറം; ഐ എന്‍ ടി യു സി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തൊഴിലാളികള്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

പതിനാലിന ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ ധര്‍ണ്ണ ജില്ലാ പ്രസിഡന്റ് വി പി ഫിറോസ് ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് എന്‍ പി അസൈനാര്‍ അധ്യക്ഷത വഹിച്ചു.ജയന്‍ അറക്കല്‍,കെ ടി ഗീത,സദഖത്തുള്ള പെരിന്തല്‍മണ്ണ,ഹരിദാസ് അങ്ങാടിപ്പുറം,ചെമ്പന്‍ ലത്തീഫ്,ജയപ്രകാശ് പൊന്നാനി എന്നിവര്‍ ,സംസാരിച്ചു.നേരത്തെ ഡി സി സി പരിസരത്ത് നിന്നാരംഭിച്ച പ്രകടനത്തിന് പറമ്പന്‍ കുഞ്ഞു,ജൊമേഷ് തോമസ്സ്,നബീര്‍ കൊണ്ടോട്ടി, സി വേണു ഗോപാല്‍ എന്നിവര്‍ നേതൃത്ത്വം നല്‍കി.എം എ അസ്സീസ് സ്വാഗതവും മുഹമ്മദ് ഷാ ഹാജി നന്ദിയും പറഞ്ഞു.
ജനവിരുദ്ധ കെ റെയില്‍ ഉപേക്ഷിക്കുക,മുഖ്യമന്ത്രി നിയമ സഭയില്‍ പ്രഖ്യാപിച്ച 700 രൂപ മിനിമം വേതനം നടപ്പാക്കുക,കെ എസ് ആര്‍ ടി സി ഉള്‍പ്പെടെ സംസ്ഥാനത്തെ മുഴുവന്‍ പൊതുമേഖല സ്ഥാപനങ്ങളിലും മുടങ്ങാതെ ശമ്പളം നല്‍കുക തുടങ്ങിയവയാണ് തൊഴിലാളികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍.