എഞ്ചിനിയറിംഗ് സ്റ്റാഫ് അസോസിയേഷന്‍ ധര്‍ണ്ണ നടത്തി

മലപ്പുറം : ശമ്പള പരിഷ്‌ക്കരണ കമ്മീഷന്‍ ശുപാര്‍ശകള്‍ അനുഭവവേദ്യമാക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്  കേരള എഞ്ചിനിയറിംഗ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം സിവില്‍ സ്റ്റേഷന് മുന്നില്‍ ധര്‍ണ്ണ നടത്തി. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ കെ ഷാനവാസ് ഖാന്‍ ഉദ്ഘാടനം ചെയ്തു.

കെ ഇ എസ് എ സംസ്ഥാന പ്രസിഡന്റ് പി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.  ജില്ലാ സെക്രട്ടറി ഒ നൗഷാദ് , ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ എച്ച് വിന്‍സെന്റ്, കെ ഇ എസ് എ സംസ്ഥാന സെക്രട്ടറി പി എ രാജീവ്, സംസ്ഥാന ട്രഷറര്‍ പി കുഞ്ഞിമാമു, ജില്ലാ പ്രസിഡന്റ് അക്ബര്‍ കൊളക്കാടന്‍ , ജില്ലാ കമ്മിറ്റി അംഗം വി പി റജുല , ജില്ലാ ട്രഷറര്‍ മുഹമ്മദ് ജംഷാദ് പി എന്നിവര്‍ സംസാരിച്ചു.