വിനോദ് ആലത്തിയൂരിന്റെ പുസ്തക പ്രകാശനവും ചിത്രപ്രദര്‍ശനവും
മലപ്പുറം; കവിയും ചിത്രകാരനുമായ വിനോദ് ആലത്തിയൂരിന്റെ ‘ വികാരങ്ങള്‍ വ്രണപ്പെടാനുള്ളതാണ്’ എന്ന് പുസ്തകം ആലങ്കോട് ലീലാകൃഷ്ണന് നല്‍കി മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ പ്രകാശനം ചെയ്തു.
കോട്ടക്കുന്ന് ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ നടന്ന ചടങ്ങില്‍ യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി എ.പി. അഹമ്മദ് അധ്യക്ഷത വഹിച്ചു
‘ നിറഭേദങ്ങളുടെ കാലം എന്ന് പേരിട്ടിരിക്കുന്ന വിനോദ് ആലത്തിയൂര്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം ആര്‍ട്ടിസ്റ്റ് മദനന്‍ ഉദ്ഘാടനം ചെയ്തു.

ഡോ.രഘുറാം , കെ ബാബുരാജ്. , നന്മ ജില്ലാ സെക്രട്ടറി രജീഷ് ബാബു, ജോയ് മാമലയില്‍, രാജീവ് കോട്ടക്കല്‍, ഷാജഹാന്‍,
ആസ്മാന്‍ ഓടക്കല്‍,ലെനിന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

വിനോദ് ആലത്തിയൂരിന്റെ മൂന്നാമത്തെ പുസ്തകമാണ് ‘വികാരങ്ങള്‍ വ്രണപ്പെടാനുള്ളതാണ്.
തൃശൂര്‍ എച്ച് ആന്റ ്‌സി പബ്ലിക്കേഷന്‍സ് ആണ് പുസ്തകം പുറത്തിറക്കുന്നത്. ചിത്ര പ്രദര്‍ശനം ഞായറാഴ്ച്ച സമാപിക്കും.