ക്ഷേത്രങ്ങളിലെ താൽക്കാലിക ജീവനക്കാർക്ക് ദിവസവേതനം വർധിപ്പിക്കണം

മഞ്ചേരി  :  മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ചില ക്ഷേത്രങ്ങളിൽ താൽക്കാലിക ജീവനക്കാർക്ക്  150 രൂപ പ്രകാരമാണ്  നൽകുന്നത്. രാവിലെയും വൈകിട്ടും ക്ഷേത്രങ്ങളിൽ  ജോലിക്ക് എത്തി പെടണം.  ജോലി ചെയ്യുന്ന ദിവസങ്ങളിൽ ശമ്പളം ഉള്ളൂ. സാധനങ്ങളുടെ  വിലക്കയറ്റം  യാത്രാക്കൂലി എന്നിവ കൂടിയതുകൊണ്ട്   ഈ ശമ്പളം  അപര്യാപ്തത  മാണ്. ദിവസ വേതനത്തിന് സർക്കാർ 650 രൂപയും തൊഴിലുറപ്പിന് 311 രൂപ പ്രകാരവും നൽകുമ്പോൾ ക്ഷേത്രങ്ങളിൽ ഉള്ള ദിവസവേദന തൊഴിലാളികളെ  ചൂഷണം ചെയ്യുന്നു. ദേവസ്വം ബോർഡും ക്ഷേത്ര കമ്മിറ്റിയും മിനിമം 400 രൂപ പ്രകാരം   ദിവസ വേതനം നൽകണമെന്ന് ജനതാദൾ എസ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റും മുൻ മലബാർ ദേവസ്വം ബോർഡ് മലപ്പുറം ഏരിയ മെമ്പർ സി ടി. രാജു പ്രസ്താവനയിൽ ആവശ്യപ്പെട്ടു.  ഇത് സംബന്ധിച്ച് വകുപ്പ് മന്ത്രിക്കും  പ്രസിഡണ്ടിനും  കമ്മീഷണർക്കും നിവേദനം നൽകും എന്ന്  സി ടി രാജു പറഞ്ഞു.