എം പി വി യുടെ സ്മരണകള്‍ നിലനിര്‍ത്താന്‍ രാഷ്ട്രീയ നവോത്ഥാനം ഉണ്ടാകണം: ആലങ്കോട് ലീലാകൃഷ്ണന്‍
മലപ്പുറം : രാഷ്ട്രീയ നേതാക്കള്‍ക്കിടയിലെ സാംസ്‌കാരിക നായക നായകനും സാംസ്‌കാരിക നായകന്മാര്‍ക്കിടയിലെ രാഷ്ട്രീയ നായകനുമായിരുന്നു എം പി. വീരേന്ദ്രകുമാര്‍. എം പി വി യുടെ സ്മരണകള്‍ നിലനിര്‍ത്താന്‍ രാഷ്ട്രീയ നവോത്ഥാനം ഉണ്ടാകണം. ജയപ്രകാശ് നാരായണനേയും ഡോ. രാംമനോഹര്‍ ലോഹ്യയേയും അച്ചുത്പട് വര്‍ദ്ധനയെയും അശോക് മേത്തയേയും പോലുള്ള ഉന്നതരായ ഇന്ത്യന്‍ സോഷ്യലിസ്റ്റുകളുടെ നിലയിലേക്ക് കേരളം സംഭാവന ചെയ്ത മഹാനായ സോഷ്യലിസ്റ്റ് ജനനായകനായിരുന്നു എം പി വീരേന്ദ്രകുമാര്‍ എന്ന് ആലങ്കോട് ലീലാകൃഷ്ണന്‍ പറഞ്ഞു. എല്‍ ജെ ഡി ജില്ലാ കമ്മിറ്റി മലപ്പുറം ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തിയ എം പി വീരേന്ദ്രകുമാര്‍ രണ്ടാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് സഹാബ് പുല്‍പ്പറ്റ അധ്യക്ഷത വഹിച്ചു. മേച്ചേരി സെയ്തലവി, അഡ്വ. എം ജനാര്‍ദ്ദനന്‍ , എം സിദ്ധാര്‍ത്ഥന്‍, അലി പുല്ലിത്തൊടി, മുഹമ്മദലി മഞ്ഞക്കണ്ടന്‍, അലവി പുതുശ്ശേരി, എന്‍.അബ്ദുറഹീം, എന്‍ പി മോഹന്‍രാജ്, ഹംസ എടവണ്ണ, ചെമ്പന്‍ ശിഹാബുദ്ദീന്‍, ഐയിരൂര്‍ മുഹമ്മദലി, വി സി അബ്ദുറഹിമാന്‍, എസ് കമറുദ്ദീന്‍, ബാലകൃഷ്ണന്‍ ചെട്ടിപ്പടി, എം നാഗന്‍, സെയ്ത് അരീക്കോട്, ഭാസ്‌ക്കരന്‍ കരിങ്കപ്പാറ, ബഷീര്‍ പുളിക്കല്‍, കെ പി കുഞ്ഞസ്സന്‍ എന്നിവര്‍ സംസാരിച്ചു.