അബുദാബിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു
അബുദാബി: അബുദാബിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. പാലക്കാട് കൂറ്റനാട് ആലൂര്‍ കാശമുക്ക് തടത്തില്‍ പറമ്പില്‍ വീട്ടില്‍ ടി പി റമീസ് (32) ആണ് മരിച്ചത്.

വാഹനാപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യുഎഇയിലെ അഷ്റഫ് അല്‍ ഹസന്‍ റെഡിമെയ്ഡ് ഗാര്‍മെന്‍റ് കമ്പനിയുടെ സെയില്‍സ് വിഭാഗം ജീവനക്കാരനായിരുന്നു. മൃതദേഹം ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.