മമ്പുറത്ത് വയലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
തിരൂരങ്ങാടി: മമ്പുറം വെട്ടത്ത് വയലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വെട്ടത്ത് നടുവിലങ്ങാടി സ്വദേശി തലനാർ തൊടുവിൽ ലത്തീഫിന്റെ മകൻ ഇഖ്ബാൽ (28) ആണ് മരിച്ചത്.

വീടിന് സമീപത്തെ പട്ടിശ്ശേരി വയൽ. ഇന്നലെ രാത്രിയിലാണ് സംഭവം. ഹൃദയാഘാതം വന്നാണ് മരണമെന്നാണ് നിഗമനം. മാതാവ് നഫീസു, ഭാര്യയും ചെറിയ കുഞ്ഞുമുണ്ട്.