Fincat

നടൻ ആസിഫ് അലിക്ക് പരിക്കേറ്റു

സിനിമാ ചിത്രീകരണത്തിനിടയിൽ നടൻ ആസിഫ് അലിക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് നടക്കുന്ന ‘എ രഞ്ജിത്ത് സിനിമ’ എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടിങ്ങിന് ഇടയിലാണ് താരത്തിന് കാലിൽ സാരമായി പരിക്കേറ്റത്. ഷൂട്ടിംഗ് മുന്നോട്ട് കൊണ്ടു പോകാൻ ആകാത്ത വിധം പരിക്ക് ഗുരുതരമായതോടെ ആസിഫ് അലിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

1 st paragraph

നവാഗതനായ നിഷാന്ത് സാറ്റു സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ അവസാന ഷെഡ്യൂൾ. തിരുവനന്തപുരത്ത് പുരോഗമിക്കുകയായിരുന്നു. സിനിമയിലെ ക്ലൈമാക്സ് രംഗവുമായി ബന്ധപ്പെട്ട് ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് താരത്തിന് പരിക്കേറ്റത്.

2nd paragraph

അതേസമയം പരിക്ക് കൂടുതല്‍ ഗുരുതരമാകില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. റൊമാന്‍റിക് ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രത്തിൽ ആസിഫ് അലിക്ക് ഒപ്പം സൈജു കുറുപ്പ്, ആൻസൺ പോൾ, നമിത പ്രമോദ്, ജുവൽ മേരി, അജു വർഗീസ്, രഞജി പണിക്കർ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ലുമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ നിഷാദ് പീച്ചിയും ബാബു ജോസഫ് അമ്പാട്ടും ചേർന്ന് ആണ് ചിത്രം നിർമിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നമിത്ത് ആർ. ഓണത്തിന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും