Fincat

എർത്ത് കമ്പിയിൽ നിന്ന് ഷോക്കേറ്റു രണ്ടു വയസുകാരൻ മരിച്ചു

മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് വീട്ടിൽ കളിച്ചു കൊണ്ടിരിക്കെ രണ്ടു വയസുകാരൻ എർത്ത് കമ്പിയിൽ നിന്നു ഷോക്കേറ്റു മരിച്ചു. പിടാവനൂർ കല്ലുംപുറത്ത് വളപ്പിൽ വിഷ്ണുവിന്റെ മകൻ ത്രിലോക് (രണ്ട്) ആണ് മരിച്ചത്. വൈകുന്നേരം ആറരയോടെയാണ് സംഭവം.

വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെ എർത്ത് കമ്പിയിൽ നിന്നു ഷോക്കേറ്റു വീണ കുട്ടിയെ ബന്ധുക്കളും നാട്ടുകാരും ചേർന്നു ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം രാവിലെ ചങ്ങരംകുളം പൊലീസ് ഇൻക്വസ്റ്റ് നടത്തും. പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു കൊടുക്കും. മാതാവ്: സ്നേഹ.