സ്റ്റാറ്റിയൂട്ടറി പെന്ഷന് നിലനിര്‍ത്തുക; ആള് ഇന്ത്യാ പോസ്റ്റല്‍ ആന്റ് ആര് എം എസ് പെന്‍ഷനേഴ്സ് അസോസിയേഷന്
മലപ്പുറം; സര്‍ക്കാരിന്റെ എല്ലാ മേഖലയിലും സ്റ്റാറ്റിയൂട്ടറി പെന്ഷന് നിലനിര്‍ത്തണമെന്ന് ആള് ഇന്ത്യാ പോസ്റ്റല്‍ ആന്റ് ആര് എം എസ് പെന്‍ഷനേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
മലപ്പുറത്ത് സി ഐ ടി യു ജില്ലാ ജനറല്‍ സെക്രട്ടറി വി പി സക്കറിയ ഉദ്ഘാടനം ചെയ്തു.
സി ചാത്തന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ ജെ ചെല്ലപ്പന് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ പി പി മേനോന് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കെ വിജയകുമാര്‍ (എഫ് എസ് ഇ ടി ഒ),ഉണ്ണികൃഷ്ണന് നമ്പൂതിരി ( കെ എസ് എസ് പി യു),ടി രാജേഷ് (കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവര്‍മെണ്ട് എംപ്ലോയീസ്),കെ ശിവദാസന്‍ (സെന്‍ട്രല്‍ ഗവര്‍മെണ്ട് പെന്‍ഷനേഴ്സ് അസോസിയേഷന്) തുടങ്ങിയവര്‍ സംസാരിച്ചു.ടി ഗംഗാധരന് സ്വാഗതവും സി എം രാമചന്ദ്രന് നന്ദിയും ഫറഞ്ഞു.
എണ്‍പത് വയസ്സ് കഴിഞ്ഞ അസോസിയേഷന് അംഗങ്ങളായ സി ചാത്തന് മാസ്റ്റര്‍, കെ കുഞ്ഞു എന്നിവരെ സമ്മേളനം ആദരിച്ചു. ഭാരവാഹികളായി സി ചാത്തന് മാസ്റ്റര്‍ (പ്രസിഡന്റ്), കെ ജെ ചെല്ലപ്പന് (സെക്രട്ടറി),പി സുരേഷ് കുമാര്‍ (ട്രഷറര്‍) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.