Fincat

കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങി മരിച്ചു

മലപ്പുറം: കൂട്ടുകാരൊത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങി മരിച്ചു. കോലളമ്പ് വൈദ്യർ മൂല മാലതി സദനത്തിൽ രാജേഷിന്റെ മകൻ അഭിനവ് (17) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറ് മണിയോടെ വെങ്ങിനി കുളത്തിലാണ് സംഭവം നടന്നത്. കൂട്ടുകാരോടൊത്ത് നീന്തുന്നതിനിടെ കുളത്തിൽ മുങ്ങുകയായിരുന്നു.

1 st paragraph

കൂടെയുണ്ടായിരുന്നവർ രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല തുടർന്ന് പോലീസിന്റെയും ഫയർ ഫോഴ്‌സിന്റെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കിട്ടിയത്. ഉടനെ എടപ്പാളിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

2nd paragraph