Main Banner

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട അന്തേവാസി കോട്ടക്കലിൽ വാഹനാപകടത്തില്‍ മരിച്ചു

കോട്ടക്കൽ: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കുളിമുറി ഭിത്തി തുരന്ന് രക്ഷപ്പെട്ട അന്തേവാസി വാഹനാപകടത്തില്‍ മരിച്ചു. റിമാന്‍ഡ് പ്രതിയായ മലപ്പുറം സ്വദേശി മുഹമ്മദ് ഇര്‍ഫാനാണ് അപകടത്തില്‍ മരിച്ചത്. ഇന്നലെ അര്‍ദ്ധരാത്രിയാണ് ഇയാള്‍ ഭിത്തി തുരന്ന് രക്ഷപ്പെട്ടത്. മൂന്നാം വാര്‍ഡിലെ സിംഗിള്‍ സെല്ലിലാണ് ഇയാളെ പാര്‍പ്പിച്ചിരുന്നത്. സ്പൂണ്‍ ഉപയോഗിച്ചാണ് ഭിത്തി തുരന്നതെന്നാണ് പൊലീസിന്റെ നിഗമനം.റിമാന്‍ഡ് പ്രതി ആയതിനാല്‍ തന്നെ വാച്ചര്‍മാര്‍ക്ക് പകരം സെല്ലിന് പൊലീസ് കാവലാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഇവിടെ നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്. മൂന്ന് ദിവസത്തോളമെടുത്താണ് ഭിത്ത് തുരക്കല്‍ പൂര്‍ത്തിയാക്കിയതെന്നാണ് പ്രാഥമിക വിവരം.

1 st paragraph

മലപ്പുറത്തേക്ക് പോകുന്ന വഴി കോട്ടയ്ക്കലില്‍ കോളേജ് പടിയിൽ വെ ച്ചാണ് രാത്രി വാഹനാപകടം സംഭവിച്ചത്. ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് സമീപത്തുകൂടി നടന്നുപോയ ഇയാള്‍ക്ക് പരിക്കേറ്റത്. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.ഇയാൾ മലപ്പുറം കൽപ്പകഞ്ചേരി സ്വദേശിയാണ്.

2nd paragraph