Fincat

മെഗാ ജോബ് ഫെയറിലൂടെ 458 പേര്‍ക്ക് തൊഴില്‍ നല്‍കി ജില്ലാ പഞ്ചായത്ത് ചരിത്രം സൃഷ്ടിച്ചു

മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്ത് നിലമ്പൂര്‍ അമല്‍ കോളേജില്‍ വെച്ച് കഴിഞ്ഞ ദിവസം നടത്തിയ ഉദ്യോഗ് 2022 മലപ്പുറം മെഗാ ജോബ് ഫെയറിലൂടെ ജില്ലയില്‍ നിന്ന് 458 പേര്‍ക്ക് വിവിധ കമ്പനികളില്‍ വ്യത്യസ്ത തസ്തികകളില്‍ ജോലി നല്‍കി. 1126 പേരുടെ നിയമന സാധ്യത പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഒഴിവു വരുന്ന മുറക്ക് അവര്‍ക്ക് നിയമനം നല്‍കും. 582 പേരെ വിവിധ കാരണങ്ങളാല്‍ ഒഴിവാക്കി.  2166 പേര്‍ ഇന്റര്‍വ്യൂവിന് ഹാജരായി. 267 കമ്പനികള്‍ പങ്കെടുത്തു. 11559 ഒഴിവുകളില്‍ 14708 ഉദ്യോഗാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഏഴ് സെന്ററുകളില്‍ 14 സെഷനുകളിലായി ജില്ലാ തലത്തില്‍ ജില്ലാ പഞ്ചായത്തിന്റെ  പ്രത്യേക പരിശീലനം പൂര്‍ത്തീകരിച്ച്  ഗ്രൂമിംഗ് പരിശീലനം നല്‍കിയതിനു ശേഷമാണ് ജോബ് ഫെയറില്‍ ഉദ്യോഗാര്‍ത്ഥികളെത്തിയത്.

1 st paragraph

നിയമനം ലഭിച്ച ഉദ്യോഗാര്‍ത്ഥികളുടെ ജില്ലാതല സംഗമം നടത്തും – എം കെ റഫീഖ
വിവിധ കമ്പനികളില്‍ ജോലി ലഭിച്ച ഉദ്യോഗാര്‍ത്ഥികളുമായി ജില്ലാതല സംഗമം നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ പറഞ്ഞു.

2nd paragraph