Fincat

കേരളത്തെ ഭ്രാന്താലയമാക്കാന്‍ അനുവദിക്കരുത് – പി കെ കുഞ്ഞാലിക്കുട്ടി


മലപ്പുറം : ഒരുകാലത്ത് ഭ്രാന്താലയമായിരുന്ന കേരളത്തെ ദൈവത്തിന്റെ നാടാക്കി മാറ്റിയത് ശ്രീനാരായണ ഗുരുദേവനാണെന്നും എന്നാല്‍ കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാന്‍ ചില വര്‍്ഗ്ഗീയ ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവരെ വിജയിക്കാന്‍ അനുവദിക്കരുതെന്നും പി. കെ കുഞ്ഞാലിക്കുട്ടി എം എല്‍ എ പറഞ്ഞു. എസ് എന്‍ ഡി പി മലപ്പുറം ഊരകം മേല്‍മുറി ശാഖാ യോഗം നടത്തിയ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

1 st paragraph

മത സൗഹാര്‍ദ്ദവും സമുദായ മൈത്രിയുമണ് കേരളത്തിന്റെ സൗന്ദര്യം. എന്നാല്‍ അത് നശിപ്പിച്ച് നാടിനെ കലാപഭൂമിയാക്കാനാണ് വര്‍ഗ്ഗീയശക്തികള്‍ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്നത്. ഇതിനെതിരെ പ്രവര്‍ത്തിക്കാന്‍ ശ്രീനാരായണ ഗുരു സന്ദേശം ഉയര്‍ത്തിപ്പിടിച്ച് എസ് എന്‍ ഡി പി പ്രവര്‍ത്തകര്‍ മുന്നിലുണ്ടാവണമെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. ശാഖാ യോഗം പ്രസിഡന്റ് അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. യോഗം അസി. ഡയറക്ടര്‍ അഡ്വ. രാജന്‍ മഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി. യൂണിയന്‍ പ്രസിഡന്റ് ദാസന്‍ കോട്ടക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠന മികവിന് സമ്മാനം നല്‍കി. യൂണിയന്‍ സെക്രട്ടറി സുബ്രഹ്മണ്യന്‍ ചുങ്കപ്പള്ളി വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. യോഗം ഡയറക്ടര്‍ പ്രദീപ് ചുങ്കപ്പള്ളി, ശ്രീനാരായണ എംപ്ലോയീസ് കേന്ദ്ര സമിതി അംഗം വി. രഞ്്ജിത്ത്, വൈദിക യോഗം യൂണിയന്‍ സെക്രട്ടറി ഹരിദാസന്‍ പി കെ , യൂണിയന്‍ കൗണ്‍സിലര്‍ ജതീന്ദ്രന്‍ മണ്ണില്‍തൊടി, യൂണിയന്‍ വനിതാ സംഘം വൈസ് പ്രസിഡന്റ് ഗീത ടീച്ചര്‍, യൂണിയന്‍ യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി ദിലീപ് മുന്നരശ്ശന്‍ സംസാരിച്ചു. ശാഖാ സെക്രട്ടറി കെ മോഹനന്‍ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് രാജന്‍ പുഴയ്ക്കല്‍ നന്ദിയും പറഞ്ഞു.