മികച്ച സാമൂഹ്യ പ്രവര്‍ത്തകക്കുള്ള കേന്ദ്ര ദളിത് സാഹിത്യ അക്കാദമി അവാര്‍ഡ്
മലപ്പുറം: മികച്ച സാമൂഹ്യ പ്രവര്‍ത്തകക്കുള്ള കേന്ദ്ര ദളിത് സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ പി ശാന്തകുമാരി നിലമ്പൂര്‍ സ്വദേശിനിയാണ്.
കഴിഞ്ഞ 5 വര്‍ഷത്തിലേറെയായി ശാന്തകുമാരി കര്‍മ്മ നിരതയാണ്.പൂര്‍ണ്ണ കിടപ്പിലായ രോഗികള്‍ക്ക് ഇവര്‍ തണലായി പ്രവര്‍ത്തിക്കുന്നു. 5 കിഡ്‌നിരോഗികള്‍ക്ക് മാസം തോറും സാമ്പത്തിക സാഹായം നല്‍കുന്നുമുണ്ട്. ഇതിനുള്ള പണം കണ്ടെത്തുന്നത് നല്ലവരായ നാട്ടുകാരുടെ സഹായത്തോടെയാണ്.ശാന്തകുമാരിയുടെ സേവനങ്ങള്‍ക്ക് ഇവര്‍ പിന്തുണ നല്‍കുന്നു.