മൂന്നിയൂരിൽ പ്ലസ് വൺ വിദ്യാർത്ഥി വീട്ടിൽ തൂങ്ങിമരിച്ചു
മലപ്പുറം: നാളെ പ്ലസ് വൺ പരീക്ഷ നടക്കാനിരിക്കെ ഇന്ന് വിദ്യാർത്ഥി വീട്ടിൽ തൂങ്ങിമരിച്ചു. മലപ്പുറം മൂന്നിയൂർ കളിയാട്ടമുക്ക് മംഗലശ്ശേരി അനിൽകുമാറിന്റെ മകൻ അർജുനെ (18)വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ആളില്ലാത്ത സമയത്ത് ഇന്ന് ഉച്ചക്കാണ്സംഭവം. സ്‌കൂൾ പ്രവേശനോത്സവം നടക്കുന്ന ഇന്നു മാതാവ് ഷിജി സഹോദരനെ സ്‌കൂളിൽ നിന്നും കൊണ്ട് വരാൻ പോയി തിരിച്ച് വന്നപ്പോഴാണ് മകൻ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
പിതാവ് അനിൽ കുമാർ ജോലിക്ക് പോയതായിരുന്നു. മൂന്നിയൂർ ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയാണ് അർജുൻ.നാളെ പ്ലസ് വൺ മോഡൽ പരീക്ഷ നടക്കാനിരിക്കുകയാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദ്ദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.