പൊലീസിനെ അധിക്ഷേപിച്ച് മുദ്രാവാക്യം; ഒമ്പത് എസ്.ഡി.പി.ഐ പ്രവർത്തകരെ മംഗളുരു പോലീസ് അറസ്റ്റ് ചെയ്തു

മംഗളുരു: പൊലീസിനെ അധിക്ഷേപിച്ച് മുദ്രാവാക്യം വിളിച്ച കേസിൽ ഒൻപത് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിലായി. എസ്.ഡി.പി.ഐ യോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടയിൽ ബൈക്കിൽ ഇരുന്നാണ് ഇവർ പൊലീസിനെതിരെ മലയാളത്തിൽ അശ്ലീലവർഷം നടത്തിയത്. RSSനെതിരെയും മുദ്രാവാക്യം വിളിയുണ്ട്. പിടിയിലായവരെല്ലാം കർണാടകയിലെ വിവിധ പ്രദേശങ്ങളിലുള്ളവരാണ്. ഇവർ തന്നെയാണ് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.

മംഗളൂരു കങ്കനാടി പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഒൻപത് പേർകൂടി പിടിയിലാകാനുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു. ചോദ്യംചെയ്യലിൽ കേരളത്തിലെ ഒരു വ്യക്തിയിൽനിന്ന് പ്രചോദനം ലഭിച്ചാണ് ഇത്തരത്തിൽ മുദ്രാവാക്യം വിളിച്ചതെന്ന് മൊഴി ലഭിച്ചതായി പൊലീസ് അറിയിച്ചു.