സ്‌കൂള്‍ കുട്ടികളുടെ സുരക്ഷ:ടിപ്പര്‍ ലോറി ഗതാഗതത്തിന് നിയന്ത്രണം



സ്‌കൂള്‍ അധ്യയന വര്‍ഷം തുടങ്ങിയ സാഹചര്യത്തില്‍ ടിപ്പര്‍ ലോറികള്‍ക്കും ടിപ്പിങ് മെക്കാനിസം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്കും ഗതാഗത നിയന്ത്രണം. രാവിലെ 8.30 മുതല്‍ പകല്‍ 10 വരെയും വൈകീട്ട് 3.30 മുതല്‍ അഞ്ച് വരെയുമാണ് നിരോധനം. കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടി. സ്‌കൂളുകളില്‍ ക്ലാസുകള്‍ തുടങ്ങുന്ന സമയത്തും ക്ലാസ് കഴിയുന്ന സമയങ്ങളിലും ജില്ലയിലെ റോഡുകളില്‍ ഉണ്ടാകുന്ന അമിതമായ ഗതാഗത തിരക്ക് വലുതും ചെറുതുമായ അപകടങ്ങള്‍ക്കിടയാക്കുന്നത് കണക്കിലെടുത്താണ് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ടിപ്പര്‍ ലോറികള്‍ക്കും ടിപ്പിങ് മെക്കാനിസം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയത്.