Fincat

സംസ്ഥാനം വീണ്ടും കൊറോണയുടെ പിടിയിൽ, ആയിരം കടന്ന് പ്രതിദിന രോഗികൾ


തിരുവനന്തപുരം: ഒരിടവേളയ്‌ക്ക് ശേഷം സംസ്ഥാനത്തെ കൊറോണ കേസുകളിൽ വർദ്ധനവ്. 1,370 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. നാല് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

1 st paragraph

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 8.77 ശതമാനമാണെന്നും ആരോഗ്യ വകുപ്പ് പുറത്തുവിടുന്ന റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. 463 പേരാണ് എറണാകുളത്ത് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസവും രോഗികളുടെ എണ്ണം ആയിരം കടന്നിരുന്നു. ചൊവ്വാഴ്ച 1,161 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

രോഗവ്യാപനം കുറഞ്ഞതിന്റെ പശ്ചാത്തലത്തിലായിരുന്നു രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ വീണ്ടും സാധാരണ ഗതിയിൽ പുനരാരംഭിച്ചത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി കുറഞ്ഞുനിന്നിരുന്ന കൊറോണ നിരക്ക് വീണ്ടും ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത കൈവിടരുതെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.

2nd paragraph