നീറ്റ് പിജി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: നീറ്റ് പിജി പരീക്ഷാഫലം പ്രഖ്യാപിച്ചു. റിക്കാര്‍ഡ് വേഗത്തില്‍ പരീക്ഷ നടന്ന് 10 ദിവസത്തിനുള്ളിലാണ് ഫലം പ്രഖ്യാപിച്ചത്. ജനറല്‍ വിഭാഗത്തിന് 275 മാര്‍ക്കാണ് കട്ട് ഓഫ് നിശ്ചയിച്ചിരിക്കുന്നത്. ഒബിസി വിഭാഗത്തിലും എസ്‌സി, എസ്ടി വിഭാഗത്തിലും 245 മാര്‍ക്കാണ് കട്ട് ഓഫ്. http://nbe.edu.in, natboard.edu.in എന്നീ വെബ്‌സൈറ്റില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് ഫലം അറിയാനാവും. വ്യക്തിഗത മാര്‍ക്ക് ഉള്‍പ്പെടെയുള്ളവ ഈ മാസം എട്ടുമുതല്‍ ഡൗണ്‍ലോഡ് ചെയ്യാനാവും.

നാഷനല്‍ ബോര്‍ഡ് ഓഫ് എജ്യുക്കേഷനാണ് പരീക്ഷ നടത്തിയത്. മെഡിക്കല്‍ രംഗത്ത് ബിരുദാനന്തര ബിരുദ പഠനത്തിന് വേണ്ടിയുള്ള യോഗ്യതാ പരീക്ഷയാണിത്. ഇക്കഴിഞ്ഞ മെയ് 21 നാണ് പരീക്ഷ നടന്നത്. ഈ പരീക്ഷാ ഫലം അനുസരിച്ച് സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ശേഷം വിദ്യാര്‍അികള്‍ക്ക് ബിരുദാന്തര ബിരുദ പഠനത്തിന് ചേരാനാവും. ഫലമറിയാം: https://nbe.edu.in