ഷവര്‍മ വില്‍പ്പന-ഭക്ഷ്യ വിപണന കേന്ദ്രങ്ങളില്‍ പരിശോധന
ഭക്ഷ്യസുരക്ഷാ വകുപ്പ് 175000 രൂപ പിഴ ചുമത്തി
ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ മെയില്‍ പരിശോധന നടത്തിയത് ജില്ലയിലെ 268 സ്ഥാപനങ്ങളില്‍. ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ നിര്‍ദേശപ്രകാരം ജില്ലയിലെ വിവിധ ഷവര്‍മ വില്‍പ്പനകേന്ദ്രങ്ങളിലും മറ്റു ഭക്ഷ്യ വിപണന കേന്ദ്രങ്ങളിലുമാണ് പരിശോധന നടത്തിയത്. വൃത്തിഹീനമായ സാഹചര്യവും ക്രമക്കേടും കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്ന് സ്ഥാപനങ്ങള്‍ പൂട്ടിച്ചു. ഭക്ഷ്യയോഗ്യമല്ലാത്ത ആറ് കിലോ ഭക്ഷണ പദാര്‍ത്ഥങ്ങളും 61 കിലോ ചിക്കനും നശിപ്പിച്ചു. 175000 രൂപ പിഴ ചുമത്തുകയും ചെയ്തു. മെയ് രണ്ട് മുതല്‍ 31 വരെയുള്ള കാലയളവിലാണ് പരിശോധനയും നടപടിയും. കാസര്‍ഗോഡ് ഷവര്‍മ്മ കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി. വിവിധ സ്ഥാപനങ്ങളില്‍ നിന്നും സര്‍വയലന്‍സ് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്കായി കോഴിക്കോട് റീജ്യണല്‍ അനലറ്റിക്കല്‍ ലാബിലേക്ക് അയച്ചതായും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച 18 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതായും ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ വി.കെ പ്രദീപ് കുമാര്‍ പറഞ്ഞു. വരും ദിവസങ്ങളിലും ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ വ്യക്തമാക്കി. ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരായ ജി.എസ് അര്‍ജുന്‍, ഡോ.വി.എസ് അരുണ്‍കുമാര്‍, പി അബ്ദുള്‍റഷീദ്, യു.എം ദീപ്തി, ബിബി മാത്യു, കെ.ജി രമിത, ആര്‍ ശരണ്യ, പ്രിയ വില്‍ഫ്രെഡ് എന്നിവരുടെ നേത്യത്വത്തിലായിരുന്നു പരിശോധന.