Fincat

മലപ്പുറത്ത് ഡീസലിൽ വെള്ളം കലർത്തി: കാറുടമയ്‌ക്ക് പെട്രോൾ പമ്പുടമ നഷ്ടപരിഹാരം നൽകണം

മലപ്പുറം: ഡീസലിൽ വെള്ളം കലർത്തയതിന് കാറുടമയ്‌ക്ക് നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ്. വെസ്റ്റ് കോഡൂർ സ്വദേശി വിജേഷ് കൊളത്തായി നൽകിയ പരാതിയിലാണ് ഉത്തരവ്.

1 st paragraph

4500 രൂപയുടെ ഡീസലാണ് ഇയാൾ കാറിൽ അടിച്ചത്. എന്നാൽ കുറച്ച് ദൂരം സഞ്ചരിച്ചപ്പോഴേക്കും കാർ പ്രവർത്തനരഹിതമാവുകയായിരുന്നു. ഡീസലിൽ വെള്ളം കലർന്നതാണ് ഇതിന് കാരണമെന്ന് കണ്ടെത്തിയതോടെ പരാതി നൽകുകയായിരുന്നു.

2nd paragraph

ഡീസലിൽ മാലിന്യവും ജലാംശവും കലർന്നിരുന്നതായി ലബോറട്ടറി പരിശോധനയിലും കണ്ടെത്തി. തുടർന്നാണ് കമ്മിഷന്റെ അനുകൂലവിധി വന്നത്.

വാഹനം നന്നാക്കുന്നതിനു വന്ന ചെലവായ 1,57,891 രൂപയും നഷ്ടപരിഹാരമായി 2,00,000 രൂപയും കോടതിച്ചെലവായി ഈടാക്കിയ 15,000 രൂപയും ഡീസലിന്റെ വിലയായി ഈടാക്കിയ 4500 രൂപയും പമ്പ് ഉടമ നഷ്ടപരിഹാരം നൽകണം. ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ 12 ശതമാനം പലിശ ഈടാക്കും.