പി.ടി. തോമസിന്‍റെ ഭൂരിപക്ഷം മറികടന്ന് ഉമ; 17,782 വോട്ടിന് മുന്നിൽ

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ് വൻ ഭൂരിപക്ഷത്തിലേക്ക്. 2021ൽ പി.ടി. തോമസ് നേടിയ 17,782 വോട്ടിന്‍റെ ഭൂരിപക്ഷം ഉമ തോമസ് പിന്നിട്ടു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 15,505 വോട്ടിനാണ് ഉമ മുന്നിലുള്ളത്. ആറ് റൗണ്ട് വോട്ടെണ്ണലാണ് പൂർത്തിയായത്.

മു​ഴു​വ​ന്‍ വോ​ട്ടും എ​ണ്ണി​ത്തീ​രാ​ന്‍ 12 റൗ​ണ്ടു​ക​ളാ​ണ് ആ​വ​ശ്യ​മാ​യി​വ​രു​ക. ആ​കെ 239 ബൂ​ത്തു​ക​ളാ​ണ് മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്. വാ​ശി​യേ​റി​യ പ്ര​ചാ​ര​ണ​ത്തി​ന്​ ശേ​ഷ​വും പോ​ളി​ങ്​ ശ​ത​മാ​നം ഉ​യ​രാ​ത്ത​തി​നാ​ൽ വി​ജ​യി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​യു​ടെ ഭൂ​രി​പ​ക്ഷം കു​റ​വാ​കു​മെ​ന്നായിരുന്നു​ ഇ​രു മു​ന്ന​ണി​യു​ടെ​യും വി​ല​യി​രു​ത്ത​ൽ. എന്നാൽ, യു.ഡി.എഫിന്‍റെ പ്രതീക്ഷകളെ പോലും വെല്ലുന്ന മുന്നേറ്റമാണ് ഉമ തോമസ് കാഴ്ചവെച്ചത്. ഡോ. ​ജോ ജോ​സ​ഫി​ലൂ​ടെ അ​ട്ടി​മ​റി വി​ജ​യ​ത്തി​ന്​ തൃ​ക്കാ​ക്ക​ര വേ​ദി​യാ​കു​മെ​ന്ന എ​ൽ.​ഡി.​എ​ഫിന്‍റെ സ്വപ്നം ഏറെക്കുറെ അസ്തമിച്ചുകഴിഞ്ഞു. 2021ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ല​ഭി​ച്ച 15,483 വോ​ട്ടു​ക​ളി​ൽ​നി​ന്നുള്ള വ​ർ​ധ​ന മാത്രമാണ് ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി എ.​എ​ൻ. രാ​ധാ​കൃ​ഷ്ണന്‍റെ ലക്ഷ്യം.