വാഹന ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ദ്ധനവ് പിന്‍വലിക്കണം-എഐടിയുസി

മലപ്പുറം: ഇന്‍ഷൂറന്‍സ് റഗുലേറ്ററി ഡെവലപ്പ്‌മെന്റ് അതോറിറ്റി ഒരു പഠനവും നടത്താതെ കേന്ദ്ര  സര്‍ക്കാറിന് സമര്‍പ്പിച്ച് അംഗീകരിച്ച ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ദ്ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മോട്ടോര്‍ തൊഴിലാളി യൂണിയന്‍ (എ ഐ ടി യു സി) മലപ്പുറം ദൂരദര്‍ശന്‍ കേന്ദ്രത്തിന് മുന്നിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

മോട്ടോര്‍ തൊഴിലാളി യൂണിയന്‍ (എ ഐ ടി യു സി) മലപ്പുറം ദൂരദര്‍ശന്‍ കേന്ദ്രത്തിന് മുന്നിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും എ ഐ ടി യു സി ജില്ലാ സെക്രട്ടറി എം എ റസാഖ് ഉദ്ഘാടനം  ചെയ്യുന്നു

പെട്രോള്‍, ഡീസല്‍, പാചക വാതക, മണ്ണെണ്ണ ഉള്‍പ്പെടെയുള്ള  നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍  ഇന്‍ഷൂറന്‍സ് പ്രീമയം വര്‍ദ്ധനവ് കൂടി വരുന്നതോടെ വീണ്ടും നിത്യോപയോഗ സാധനങ്ങള്‍ക്ക് വില വര്‍ദ്ധിക്കാനാണ് സാധ്യതയെന്നും  കേന്ദ്ര സര്‍ക്കാര്‍ തെറ്റായ നയങ്ങള്‍ ഉപേക്ഷിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
എ ഐ ടി യു സി ജില്ലാ സെക്രട്ടറി എം എ റസാഖ് ഉദ്ഘാടനം ചെയ്തു.  കെ പി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.  യൂണിയന്‍ ജില്ലാ സെക്രട്ടറി പി. ജംഷീര്‍ , അസ്ലം ഷേര്‍ഖാന്‍, പി. ശിവദാസന്‍, ടി പി മോഹനന്‍, കെ ദേവദാസ്, കെ. മുജീബ് റഹ്്മാന്‍, മുന്നാസ് പാറക്കല്‍ എന്നിവര്‍ സംസാരിച്ചു.