ജനതാദള്‍ ജനകീയ സദസ്സുകള്‍ സംഘടിപ്പിക്കും
മലപ്പുറം; സംസ്ഥാനത്ത് വളര്‍ന്നു വരുന്ന ജാതി മത വര്‍ഗീയ ശക്തികളെ ചെറുക്കാന്‍ പൊതു സമൂഹം മുന്നോട്ട് വരണമെന്ന് ജനതാദള്‍ (എസ്) ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു.
ഇതിനെതിരെ ജൂണ്‍ 11 ന് നിയോജക മണ്ഡലങ്ങള്‍ തോറും മുറിയരുത് മുറിക്കരുത് എന്റെ ഇന്ത്യയെ എന്ന മുദ്രാവാക്യമുയര്‍ത്തി ജനകീയ സദസ്സുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് അഡ്വ പി എം സഫറുള്ള അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍ മുഹമ്മദ് ഷാ സംസ്ഥാന സെക്രട്ടറി കെ വി ബാലസുബ്രമണ്യന്‍, ടി എ ഖാദര്‍ മഠത്തില്‍ സാദിഖലി,എന്‍ വി ഉണ്ണികൃഷ്ണന്‍,സല്‍മ പള്ളിയാലില്‍,ഒഴൂര്‍ മുഹമ്മദ് കുട്ടി,ഇ കെ ഇസ്മാ.ില്‍ എഞ്ചിനിയര്‍ മൊയ്തീന്‍ കുട്ടി,പി ശ്രീനിവാസന്‍, പി മുഹമ്മദാലി എന്നിവര്‍ സംസാരിച്ചു.