ഒരു മണിക്കൂർ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ തൃക്കാക്കയിൽ യുഡിഎഫ് വിജയം ഉറപ്പിച്ചു; അയ്യായിരം വോട്ടിന്റെ ലീഡ്
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ തുടങ്ങിയപ്പോൽ യുഡിഎഫ് സ്ഥാനാർത്ഥി മുന്നിൽ. എട്ടു മണിയോടെ സ്‌ട്രോംഗ് റൂം തുറന്നാണ് വോട്ടെണ്ണൽ തുടങ്ങിയത്. ആദ്യം എണ്ണിയത് പോസ്റ്റൽ വോട്ടുകളാണ്. ആകെ പത്ത് പോസ്റ്റൽ വോട്ടാണ് മണ്ഡലത്തിലുള്ളത്. ഇതിൽ മൂന്ന് വോട്ടുകൾ ഉമ തോമസും രണ്ട് വോട്ടുകൾ വീതം ഇടതു സ്ഥാനാർത്ഥി ജോ ജോസഫും എൻഡിഎ സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണനും നേടി. മൂന്ന് പോസ്റ്റൽ വോട്ടുകൾ അസാധുവാകുകയും ചെയ്തു.
പോസ്റ്റൽ വോട്ടിന്് ശേഷമാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ എണ്ണി തുടങ്ങിയത്. ഇതോടെ ആദ്യ റൗണ്ട് പൂർത്തിയായപ്പോൾ ഉമ തോമസ് 597 വോട്ടുകളുട ലീഡ് അവർ നേടി. കഴിഞ്ഞതവണ ആയിരത്തിലേറെ വോട്ടുകളാണ് പി ടി തോമസ് നേടിയിരുന്നത്. കൊച്ചി കോർപ്പറേഷനിലെ ഇടപ്പള്ളി മേഖലയിലെ ബൂത്തുകളാവും ആദ്യം എണ്ണുക. 239 ബൂത്തുകളിലായി 1,35,342 വോട്ടർമാർ രേഖപ്പെടുത്തിയ വോട്ടുകളാണ് എണ്ണാനുള്ളത്. ഒരു റൗണ്ടിൽ 21 വോട്ടിങ് മെഷീനുകൾ എണ്ണി തീർക്കും. അങ്ങിനെ പതിനൊന്ന് റൗണ്ടുകൾ പൂർത്തിയാകുന്നതോടെ ചിത്രം വ്യക്തമാകും തെളിയും.
വോട്ടുനില ഇങ്ങനെ:
യുഡിഎഫ്- 9807
എൽഡിഎഫ്-6693
എൻഡിഎ-1185
ഈ ബൂത്തുകളിലെ വോട്ടുകൾ എണ്ണി കഴിയുമ്പോൾ തന്നെ ചിത്രം തെളിയും. കഴിഞ്ഞ തവണ ഈ മേഖലയിൽ പി ടി തോമസ് നേടിയത് 1258 വോട്ടുകളുടെ ലീഡാണ്. ആദ്യ റൗണ്ടിൽ ഉമയുടെ ലീഡ് 800നും ആയിരത്തി മുന്നൂറിനും ഇടയിലെങ്കിൽ യുഡിഎഫ് ജയിക്കുമെന്നതിന്റെ കൃത്യമായ സൂചനയാകും അതെന്നാണ് വിലയിരുത്തപ്പെടുന്നത്. പാലാരിവട്ടം, പാടിവട്ടം, അഞ്ചുമന മേഖലകളിലൂടെയാവും പിന്നെ കൗണ്ടിങ് കടക്കുക. അഞ്ചാം റൗണ്ടോടെ വൈറ്റില വരെയുള്ള കോർപറേഷൻ പരിധിയിലെ ബൂത്തുകൾ എണ്ണി തീരും.
വോട്ടെണ്ണൽ അഞ്ചു റൗണ്ട് പിന്നിടുമ്പോൾ ഉമയുടെ ലീഡ് അയ്യായിരം കടന്നുവെങ്കിൽ യുഡിഎഫിന് വിജയം ഉറപ്പിക്കാം. ഇവിടെ യുഡിഎഫ് ഭൂരിപക്ഷം മൂവായിരത്തിൽ താഴെയെങ്കിൽ കടുത്ത മൽസരമാണ് നടക്കുന്നതെന്ന് വിലയിരുത്തേണ്ടി വരും. അതല്ല ജോ ജോസഫ് നേരിയ ലീഡ് സ്വന്തമാക്കിയാൽ പോലും ഇടതുമുന്നണി ജയിക്കുമെന്നതിന്റെ സൂചനയാകും അത്. അങ്ങനെ വന്നാൽ തൃക്കാക്കര മുനസിപ്പാലിറ്റിയിലെ വോട്ടുകൾ നിർണായകമാകും. എട്ടാം റൗണ്ട് മുതലാണ് തൃക്കാക്കരയിലെ വോട്ടുകൾ എണ്ണി തുടങ്ങുക. ഇഞ്ചോടിഞ്ച് മൽസരമാണ് നടക്കുന്നതെങ്കിൽ തൃക്കാക്കര വെസ്റ്റ്, സെൻട്രൽ മേഖലകളിലെ വോട്ടുകൾ എണ്ണുന്ന 9,10,11 റൗണ്ടുകൾ പിന്നിടുന്നതോടെ ഇരു സ്ഥാനാർത്ഥികളും ഏതാണ്ട് ഒപ്പത്തിനൊപ്പമെത്തും.
അങ്ങനെ സംഭവിച്ചാൽ മാത്രം ഇടതുമുന്നണിക്ക് പ്രതീക്ഷയോടെ അവസാന നാലു റൗണ്ടുകളിലേക്ക് കടക്കാം. ഇടതു ശക്തികേന്ദ്രമായ തൃക്കാക്കര ഈസ്റ്റ് മേഖല ഈ ഘട്ടത്തിലാവും എണ്ണുക. കോർപ്പറേഷൻ പരിധിയിലെ യുഡിഎഫ് ഭൂരിപക്ഷം എണ്ണായിരത്തിനും പതിനായിരത്തിനും ഇടയിലെങ്കിൽ തൃക്കാക്കര മുനിസിപ്പൽ പരിധിയിലെ വോട്ടുകൾ കൊണ്ട് അട്ടിമറി നടത്താമെന്ന ഇടത് പ്രതീക്ഷ അണയും. അവസാന വട്ട കണക്കുകൂട്ടലുകളും നടത്തിയ ശേഷവും വിജയം ഉറപ്പാണെന്ന് തന്നെയാണ് ഇടത് വലത് ക്യാമ്പുകൾ പ്രതികരിക്കുന്നത്.