നന്മ സംസ്ഥാന സമ്മേളനം മലപ്പുറത്ത്

മലപ്പുറം:  മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ ആറാമത് സംസ്ഥാന സമ്മേളനം ആഗസ്റ്റ് 30, 31 തീയതികളിൽ മലപ്പുറം ടൗൺഹാളിൽ നടക്കും. ഇതിനു മുന്നോടിയായി യൂണിറ്റ്, മേഖലാ, ജില്ലാ സമ്മേളനങ്ങൾ പൂർത്തിയാക്കും. സ്മൃതി സദസ്, സാംസ്കാരിക കൂട്ടായ്മ, സർഗവനിതാ സംഗമം, കലാകാര കൂട്ടായ്മകൾ, സാംസ്കാരിക സെമിനാർ, വിളംബരജാഥ തുടങ്ങി വിവിധ അനുബന്ധ പരിപാടികൾ സംഘടിപ്പിക്കും. സംഘാടകസമിതി രൂപീകരണം ഈ മാസം 14-ന് മലപ്പുറത്ത് നടക്കും. പി.എ. ഉബൈദുള്ള എം.എൽ.എ. ഉദ്ഘാടനം ചെയ്യും

മലപ്പുറത്ത് നന്മ പ്രവർത്തക കൺവെൻഷനിൽ സംസ്ഥാന ജനറൽ സെക്രട്ടറി രവി കേച്ചേരി മുഖ്യപ്രഭാഷണം നടത്തുന്നു

ഇതുസംബന്ധിച്ച് മലപ്പുറം രാജാജി ഹാളിൽ ചേർന്ന യോഗം നാടകപ്രവർത്തകനും നന്മ സംസ്ഥാന വൈസ് പ്രസിഡൻ്റുമായ കെ.പിഎസ്. പയ്യനടം ഉദ്ഘാടനം ചെയ്തു. നന്മ ജില്ലാ പ്രസിഡൻറ് ലുഖ്മാൻ അരീക്കോട് അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി രവി കേച്ചേരി മുഖ്യപ്രഭാഷണം നടത്തി. നന്മ സംസ്ഥാന വൈസ് പ്രസിഡൻറ് വിൽസൺ സാമുവൽ, സർഗ വനിതാ സംസ്ഥാന സെക്രട്ടറി ജാനമ്മ കുഞ്ഞുണ്ണി, ജില്ലാ സെക്രട്ടറി സജിത്ത് പൂക്കോട്ടുംപാടം, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ പ്രമോദ് തവനൂർ, ഉമേഷ് നിലമ്പൂർ, ജില്ലാ ഭാരവാഹികളായ ഹനീഫ് രാജാജി, ശ്യാം പ്രസാദ് മഞ്ചേരി, ഹംസ മലയിൽ എന്നിവർ പ്രസംഗിച്ചു.