ട്രെയിന്‍ യാത്രാ നിരക്ക് ഇളവുകള്‍ പുനസ്ഥാപിക്കാന്‍ പെന്‍ഷന്‍കാര്‍ ധര്‍ണ്ണ നടത്തും
മലപ്പുറം; പെന്‍ഷന്‍കാരടക്കമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് ട്രെയിന്‍ യാത്രാ നിരക്കില്‍ അനുവദിച്ചിരുന്ന ഇളവ് പുന :സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി ജില്ലയിലെ നാല് റെയില്‍വേസ്റ്റേഷനുകള്‍ക്ക് മുന്‍പില്‍ നാളെ (ജൂണ്‍ 6ന്) ധര്‍ണ്ണ നടത്തും.ധര്‍ണ്ണ രാവിലെ 10 മണിക്ക് ആരംഭിക്കും
നിലമ്പൂരില്‍ സംസ്ഥാന സെക്രട്ടറി വി എ ലത്തീഫും അങ്ങാടിപ്പുറത്ത് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഡി എ ഹരിഹരന്‍ മാസ്റ്ററും പരപ്പനങ്ങാടിയില്‍ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ എം സി കെ വീരാനും തിരൂരില്‍ സംസ്ഥാന കമ്മിറ്റി അംഗം ഒ കെ എസ് മേനോനും ധര്‍ണ്ണ ഉല്‍ഘാടനം ചെയ്യും.
കോവിഡ് കാലത്ത് റെയില്‍വേ നിര്‍ത്തലാക്കിയ യാത്ര നിരക്ക് ഇളവുകള്‍ പലതും പുനസ്ഥാപിച്ചപ്പോള്‍ മുതിര്‍ന്ന പൗരന്‍മാരെ അതില്‍നിന്ന് ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമാണെന്ന് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് മുല്ലശ്ശേരി ശിവരാമന്‍ നായര്‍, ജില്ലാ സെക്രട്ടറി കെ. എ. സുന്ദരന്‍ എന്നിവര്‍ പറഞ്ഞു.