ഭാര്യ ഭർത്താവിനെ വിറകുകൊണ്ട് തലക്കടിച്ച് കൊന്നു
കല്ലടിക്കോട്: പാലക്കാട് കല്ലടിക്കോട് ഭാര്യ ഭർത്താവിനെ തലക്കടിച്ച് കൊന്നു. കോലോത്തുംപള്ളിയാൽ കുണ്ടംതരിശിൽ ചന്ദ്രൻ (58) ആണ് മരിച്ചത്.

ചുക്കം സ്വദേശിനി ശാന്തയാണ് ഭർത്താവ് ചന്ദ്രനെ തലക്കടിച്ച് കൊന്നത്. വിറക് കൊള്ളി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഭാര്യ ശാന്തയെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരുന്നു.