മലപ്പുറത്ത് 15 വയസുള്ള സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ
മലപ്പുറം: മലപ്പുറത്ത് 15 വയസുള്ള സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ. മമ്പാട് മേപ്പാടം സ്വദേശി കുപ്പനത്ത് അബ്ദുൾ സലാമാണ് പോക്സോ കേസിൽ അറസ്റ്റിലായത്.

വിദ്യാർത്ഥിനിയെ പലതവണ പീഡിപ്പിച്ചുവെന്നാണ് വിവരം. ചൈൽഡ് ലൈൻ മുഖേനയാണ് പീഡന വിവരം പൊലീസറിയുന്നത്. തുടർന്ന് വിദ്യാർത്ഥിനിയുടെ മൊഴിപ്രകാരം നിലമ്പൂർ പൊലീസ് കേസെടുക്കുകയായിരുന്നു. വേറെയും കുട്ടികൾ പീഡനത്തിന് ഇരയായിട്ടുണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിച്ച് വരികയാണ്. നിലവിൽ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.