പോക്സോ കേസില്‍ അറസ്റ്റിലായ സി പി എം കൗൺസിലറും അധ്യാപകനുമായ കെ.വി ശശികുമാറിന് ജാമ്യം

മലപ്പുറം: പോക്സോ കേസിൽ അറസ്റ്റിലായ മലപ്പുറം സ്കൂളിലെ മുൻ അധ്യാപകനും സി പി എം കൗൺസിലറുമായ കെ.വി ശശികുമാറിന് ജാമ്യം. രണ്ട് പോക്സോ കേസുകളിലാണ് മഞ്ചേരി പോക്സോ കോടതി ജാമ്യം അനുവദിച്ചത്. അധ്യാപകനായിരിക്കെ പീഡിപ്പിച്ചുവെന്നായിരുന്നു രണ്ട് പൂർവ വിദ്യാർഥിനികളുടെ പരാതി.

കഴിഞ്ഞ മേയിലാണ് ശശികുമാറിനെ അറസ്റ്റ് ചെയ്തത്. സിഐ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം, വയനാട് ബത്തേരിക്കു സമീപത്തെ ഹോം സ്റ്റേയിൽനിന്നാണ് ഇയാളെ പിടികൂടിയത്. പോക്സോ കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. അൻപതിലധികം പീഡന പരാതികളാണ് ശശികുമാറിനെതിരെ ഉയർന്നത്. പരാതി അറിയിച്ചിട്ടും മാനേജ്മെന്‍റ് നടപടിയെടുത്തില്ലെന്ന് പൂർവ വിദ്യാർഥി കൂട്ടായ്മ ആരോപിച്ചിരുന്നു.
