കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു
മലപ്പുറം: തിരുരങ്ങാടി കക്കാട് സ്വദേശി കൂരിയാടൻ യൂസുഫ് എന്നവരുടെ മകൻ അഫ് ലഹ് 21വയസ്സ് മരണപ്പെട്ടു.
5ാം തിയതി രാവിലെ 10മണിയോടെ ആണ് അപകടം വെളിമുക്ക് പാലക്കൽ ഭാഗത്ത് വെച്ച് MSM ന്റെ ക്യാമ്പിൽ പങ്കെടുത്തു തിരിച്ചു പോകുമ്പോൾ സ്വകാര്യ വ്യക്തിയുടെ കുളത്തിൽ കൂട്ടുക്കാർ എല്ലാവരും കൂടി കുളിക്കുന്നതിനിടെ യുവാവ് തഴ്ച്ചയിലേക്ക് പോവുകയായിരുന്നു

ഉടനെ സുഹൃത്തുക്കൾ ചേർന്ന് കരയിൽ എത്തിച്ചു ഉടനെ ചേളാരി DMS ഹോസ്പിറ്റലിലും തുടർന്ന് കോഴിക്കോട് മിംസ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു എങ്കിലും ചികിത്സയിൽ ഇരിക്കേ മരണപ്പെട്ടു
MSF കക്കാട് ടൗൺ പ്രസിഡണ്ടും, MSM സ്റ്റേറ്റ് CRE കൺവീനർ , തിരൂരങ്ങാടി മണ്ഡലം MSM ഓർഗനൈസിംഗ് സെക്രട്ടറിയുമായിരുന്നു അഫ്ലഹ് കൂരിയാടൻ