കൂളിംഗ് ഫിലിമുമൊട്ടിച്ച വാഹനങ്ങൾക്കെതിരെ കർശന നടപടി
തിരുവനന്തപുരം: സൺഫിലിമും കൂളിംഗ് ഫിലിമുമൊട്ടിച്ച വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് ഇന്നു മുതൽ 14 വരെ ‘സുതാര്യം” എന്ന പേരിൽ പ്രത്യേക പരിശോധന നടത്തും. കർശന നടപടിയെടുക്കാൻ ഗതാഗത കമ്മിഷണർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

വാഹനങ്ങളുടെ സേഫ്ടി ഗ്ലാസുകളിൽ രൂപമാറ്റം അനുവദിക്കില്ല. മുന്നിലെയും പിന്നിലെയും സേഫ്ടി ഗ്ലാസുകളിൽ കുറഞ്ഞത് 70ഉം, വശങ്ങളിൽ 50 ശതമാനവും സുതാര്യത ഉറപ്പാക്കണമെന്ന് കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിലുണ്ട്. മാസങ്ങൾക്ക് മുമ്പ് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയെങ്കിലും പെട്ടെന്ന് അവസാനിപ്പിച്ചിരുന്നു.