Fincat

മലപ്പുറത്ത് നിരവധി കേസുകളിലെ രണ്ടുപ്രതികൾ പിടിയിൽ

മലപ്പുറം: സംസ്ഥാനത്തെ നിരവധി മോഷണക്കേസുകളിലെ പ്രതികളായ രണ്ട് യുവാക്കൾ വളാഞ്ചേരി പൊലീസിന്റെ പിടിയിലായി. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശികളായ കുറ്റിപ്പാടി മുഹമ്മദ് അക്യൂബ് എന്ന ആഷിഖ് (23) അരയന്റെ പുരക്കൽ മുഹമ്മദ് വാസിം(23) എന്നിവരെയാണ് നിരന്തര അന്വേഷണത്തിനൊടുവിൽ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

1 st paragraph

ഏപ്രിൽ 24 ന് അത്തിപ്പറ്റയിലെ ഒലിവ് സൂപ്പർമാർക്കറ്റിന്റെ ചില്ല് തകർത്ത് പണം കവർന്നിരുന്നു. അന്നേ ദിവസം തന്നെ മുക്കിലപ്പീടികയിലെ കോഴിക്കടയിൽ നടന്ന മോഷണത്തിന് പിന്നിലും പെരിന്തൽമണ്ണയിൽ പെട്രോൾ പമ്പിൽ നിന്നും പെട്രോൾ അടിച്ച് പണം നൽകാതെ മുങ്ങിയ കേസിലെയും പ്രതികളാണ് പിടിയിലായ ഇരുവരും.

2nd paragraph

മറ്റു ജില്ലകളിലുൾപ്പെടെ ഏഴോളം മോഷണക്കേസുകളാണ് ഇവരുടെ അറസ്റ്റോടെ തെളിഞ്ഞത്. വിവിധയിടങ്ങളിൽ സമാനമായ മോഷണങ്ങൾ നടന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്. വിവിധ ജില്ലകളിൽ ഇവർക്കെതിരെ കേസുകൾ നിലവിലുണ്ട്. ഇരുവരുടെയും അറസ്റ്റോടെ ഈ കേസുകളും പൊലീസിന് തെളിയിക്കാനായി. പൊലീസ് ഇൻസ്പെക്ടർ കെ.ജെ. ജിനേഷ്, എസ്‌ഐമാരായ നൗഷാദ് ഇബ്രാഹിം, ഷമീൽ, സി.പി.ഒ രജീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.