കേരള സര്‍ക്കാരിന്റെ ഫിഫ്റ്റി 50 ടിക്കറ്റ് പിന്‍വലിക്കണം


മലപ്പുറം: കേരളത്തിലെ ലോട്ടറി മേഖല നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണുക, പുതുതായ് ആരംഭിച്ച 50 രൂപ ടിക്കറ്റ് പിന്‍വലിച്ച് ടിക്കറ്റിന്റെ മുഖവില കുറക്കുക, ഞായറാഴ്ച ലോട്ടറി തൊഴിലാളികള്‍ക്ക് അവധി നല്‍കുക, ഓണ്‍ലൈന്‍ ലോട്ടറി ചൂതാട്ടം നിയമം മൂലം നിരോധിക്കുക, ക്ഷേമനിധി ആനുകൂല്യങ്ങള്‍ കാലോചിതമായ് വര്‍ദ്ധിപ്പിക്കുക, സമ്മാന ഘടനയില്‍ മാറ്റം വരുത്തി സമ്മാനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക എന്നീ കാതലായ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കേരള ലോട്ടറി ഏജന്‍സ് ആന്റ് സെല്ലേഴ്‌സ് അസോസിയേഷന്‍ (ഐഎന്‍ ടി യു സി ) ജില്ലാ കമ്മറ്റി സിവില്‍ സ്‌റ്റേഷന് മുന്നില്‍ ധര്‍ണ്ണ നടത്തി. സമരം സംസ്ഥന വൈസ് പ്രസിഡന്റ് അഡ്വ. ശിവരാമന്‍ ഉത്ഘാടനം ചെയ്തു.

ലോട്ടറി തൊഴിലാളികളെ സര്‍ക്കാരിന്റെ ഖജനാവ് നിറക്കാനുള്ള ഉപകരണം മാത്രമാക്കി മാറ്റരുതെന്നും ടിക്കറ്റിന് ചില വില്ലാതെ ടിക്കറ്റുകള്‍ മച്ചം വന്ന് കടം കയറി തൊഴിലാളികള്‍ പട്ടിണിയിലും ആത്മഹത്യയുടെ വക്കിലും നില്‍ക്കുന്ന ഈ സമയത്ത് തന്നെ  50 രൂപയുടെ ടിക്കറ്റ് ഇറക്കി തൊഴിലാളികളെ മോഹിക്കുന്ന സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്നും 50 രൂപ ടിക്കറ്റ് ഉടന്‍ പിന്‍വലിച്ച് തൊഴിലാളികളുടെ ക്ഷേമത്തിന് ആവശ്യമായ നിയമ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം കൊടിയുടെ നിറം നോക്കാതെ മുഴുവന്‍ ലോട്ടറി തൊഴിലാളികളേയും പങ്കെടുപ്പിച്ച് ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.ജില്ലാ പ്രസിഡന്റ് ഭരതന്‍ പരപ്പനങ്ങാടി അധ്യക്ഷ്യം വഹിച്ചു. ജരാമന്‍ കുട്ടി, ബാബു,  രാജീവ്, വിമല്‍ കുമാര്‍,ഭാസ്‌കരന്‍, നൗഷാദ്, ജലീല്‍ തൊട്ടിയില്‍, വേലായുധന്‍ ഐ ക്കാടന്‍, നാസര്‍ പോറൂര്‍, മനോജ് വെട്ടം എന്നിവര്‍ സംസാരിച്ചു.