കെ.പി.സി.സി ഓഫീസിന് നേരെയുള്ള സി.പി.എം അതിക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് പ്രവർത്തകർ മലപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.

മലപ്പുറം: കെ.പി.സി.സി ഓഫീസിന് നേരെയുള്ള സി.പി.എം അതിക്രമത്തിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് പ്രവർത്തകർ മലപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. ഡി.സി.സി ഓഫീസിൽ നിന്നും ആരംഭിച്ച പ്രതിഷേധം മലപ്പുറം ടൗണിൽ ഒരു മണിക്കൂറോളം റോഡ് ഉപരോധിച്ചു.


നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. തുടർന്ന് അറസ്റ്റ് ചെയ്ത നേതാക്കളെ വിടണമെന്നാവശ്യപ്പെട്ട് പ്രവർത്തകർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. സമരത്തിന് ഡി.സി.സി പ്രസിഡന്റ് അഡ്വ. വി. എസ് ജോയ്,ഇ. മുഹമ്മദ്‌ കുഞ്ഞി മാസ്റ്റർ, ഡി.സി.സി ഭാരവാഹികളായ സക്കീർ പുല്ലാര,പി.സി വേലായുധൻ കുട്ടി,ശശീന്ദ്രൻ മങ്കട, പി.പി ഹംസ,റിയാസ് മുക്കോളി, ഷാജി പച്ചേരി, പി ഷഹർബാൻ, ഫാത്തിമ റോഷ്‌ന, എം.കെ മുഹ്സിൻ തുടങ്ങിയവർ നേതൃത്വം നൽകി.