കെട്ടിട നിര്‍മാണ സാമഗ്രികളുടെ വില നിയന്ത്രിക്കണം
മലപ്പുറം: കമ്പി ,സിമന്റ്, മെറ്റല്‍, പ്ലംമ്പിംഗ്, ഇലക്ട്രിക്കല്‍ തുടങ്ങിയ കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ വാണിയമ്പലം മേഖല കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
ഇത്തരം സാധനങ്ങളുടെ അടിക്കടിയുള്ള വിലക്കയറ്റം പല കെട്ടിടങ്ങളുടേയും പണി പൂര്‍ത്തികരിക്കുവാന്‍ സാധിക്കാതെ കെട്ടിട ഉടമകള്‍ വളരെ പ്രയാസത്തിലാണെന്നും കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു.
അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഇല്യാസ് വടക്കന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. വണ്ടൂര്‍ ഉമ്മര്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. ടി.കെ കുഞ്ഞിമോന്‍ ഹാജി, എ.എം ഹംസ, സുബൈര്‍ മാസ്റ്റര്‍, ഹംസകുട്ടി, അയ്യൂബ് മേത്തല, മലബാര്‍ സലാം, വി അബ്ദുല്‍ കരീം എന്നിവര്‍ പ്രസംഗിച്ചു.