പ്രവാസികള്‍ക്കായി പ്രവാസി ചേംബര്‍ ഓഫ് കൊമേഴ്‌സ്

മലപ്പുറം; പ്രവാസികളുടെ ക്ഷേമം മുന്‍നിര്‍ത്തി ജില്ല ആസ്ഥാനമായി പ്രവാസി ചേംബര്‍ ഓഫ് കൊമേഴ്‌സ് എന്ന സംഘടനക്ക് രൂപം നല്‍കിയതായി ഭാരവാഹികള്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നോര്‍ക്ക നടപ്പാക്കിക്കൊണ്ടിരിക്കുന്ന പ്രവാസി പുനരധിവാസ പദ്ധതിയില്‍ പ്രവാസികളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുക,ഗള്‍ഫ് നാടുകളില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തുന്നവര്‍ക്ക് ഉപജീവനമാര്‍ഗ്ഗത്തിനായി പദ്ധതികള്‍ രാജ്യത്ത് ആരംഭിക്കുക,പ്രവാസി സംരഭകര്‍ക്കും വ്യാപാരികള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക തുടങ്ങിയ ഉദ്ദേശ്യങ്ങളും സംഘടനക്കുണ്ട്.

സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിദേശ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുംമെന്നും അവര്‍ പറഞ്ഞു. പ്രസിഡന്റ് സി ടി അബ്ദുള്‍ അസീസ്സ് നിലമ്പൂര്‍,ജനറല്‍ സെക്രട്ടറി സി ടി അബദുള്ളക്കുട്ടി,ട്രഷര്‍ പാലോളി സൈനുദ്ദീന്‍,വൈസ് പ്രസിഡന്റ് മധു മേലാറ്റൂര്‍,ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ കെ അബദുള്‍ ലത്തീഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
