Fincat

സീറ്റ് ഒഴിവ്.

തവനൂര്‍ ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ അഞ്ചാം സെമസ്റ്റര്‍ ബി.കോം കോ-ഓപ്പറേഷന്‍ കോഴ്‌സില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഒരു സീറ്റ് ഒഴിവ്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജൂണ്‍ 17ന് രാവിലെ 10നകം കോളജ് ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

1 st paragraph

താനൂര്‍ ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ ബി.സി.എ, ബി.എ ഇംഗ്ലീഷ്, ബികോം കോഴ്‌സുകളില്‍ മൂന്നാം സെമസ്റ്ററില്‍ വിവിധ കാറ്റഗറികളില്‍ സീറ്റ് ഒഴിവ്. പ്രവേശനത്തിന് താല്‍പ്പര്യമുള്ളവര്‍ ജൂണ്‍ 23ന് ഉച്ചയ്ക്ക് 12ന് മുമ്പായി യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം കോളജ് ഓഫീസില്‍ നേരിട്ടെത്തി അപേക്ഷിക്കണം. വിശദാംശങ്ങള്‍ gctanur.ac.in ല്‍ ലഭിക്കും.

അധ്യാപക നിയമനം

മങ്കട ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലുള്ള ബോട്ടണി സീനിയര്‍, പൊളിറ്റിക്കല്‍ സയന്‍സ് ജൂനിയര്‍, മാത്തമാറ്റിക്‌സ് ജൂനിയര്‍ തസ്തികകളില്‍ ദിവസവേതനടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 16ന് രാവിലെ 11ന് സ്‌കൂളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 04933 236848.

2nd paragraph