ജില്ലാ നേതൃത്വ ക്യാമ്പ് വ്യാഴാഴ്ച
മലപ്പുറം; കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന ജില്ലാ നേതൃത്വ ക്യാമ്പ് നാളെ (ജൂണ്‍ 16 ന് ) അങ്ങാടിപ്പുറം എം പി നാരായണ മേനോന്‍ സാമരക ഹാളില്‍ നടക്കും.
രാവിലെ 9 മണിക്ക് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ കെ ആര്‍ കുറുപ്പ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി എം പി വേലായുധന്‍ മുഖ്യ പ്രഭാഷണം നടത്തും.സംസ്ഥാന ട്രഷറര്‍ രാജന്‍ ഗുരിക്കള്‍,രാഷ്ടീയ സാമൂഹ്യരംഗത്തെ പ്രഗല്‍ഭര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് മുല്ലശ്ശേരി ശിവരാമന്‍ നായരും സെക്രട്ടറി കെ എ സുന്ദരനും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.