Fincat

മലപ്പുറത്ത് പ്ലസ് വൺ വിദ്യാർത്ഥിനി കിടപ്പ് മുറിയിൽ തൂങ്ങി മരിച്ചു

മലപ്പുറത്ത് പ്ലസ് വൺ വിദ്യാർത്ഥിനി കിടപ്പ് മുറിയിൽ തൂങ്ങി മരിച്ചു

മലപ്പുറം: പ്ലസ്വൺ വിദ്യാർത്ഥിനി കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ. രാത്രി ഉറങ്ങാൻ കിടന്ന 16കാരിയായ മലപ്പുറം കാളികാവ് പള്ളിശ്ശേരി കരുമാരോട്ട് വീട്ടിൽ മുനീറിന്റെ മകൾ അൻഷിദ (16) ആണ് മരിച്ചത്. വാണിയമ്പലം ഗവ. ഹയർസെക്കന്ററി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. രാത്രിയിൽ ഉറങ്ങാൻ കിടന്നതായിരുന്നു.

1 st paragraph

ഇന്നു പുലർച്ചെയാണ് വീട്ടുകാർ അൻഷിദയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. വീട്ടുകാരുടേയും നാട്ടുകാരുടേയും വിശദമായ മൊഴിയെടുക്കും. കുട്ടിക്കു മാനസികമായ പ്രയാസങ്ങളോ മറ്റോ ഉണ്ടായിരുന്നോയന്നും കഴിഞ്ഞ ദിവസങ്ങളിൽ സ്വഭാവത്തിൽ വല്ല മാറ്റങ്ങളും ഉണ്ടായിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

2nd paragraph

കൂടെ പഠനം നടത്തുന്ന അടുത്ത സുഹൃത്തുക്കളുടേയും മൊഴി രേഖപ്പെടുത്തിയേക്കും. പരേതയായ സീനത്താണ് മാതാവ്. സഹോദരി : ഷാനിദ. കാളികാവ് എസ് ഐ ടിപി മുസ്തഫ ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി പള്ളിശ്ശേരി ജുമാമസ്ജിദിൽ ഖബറടക്കി.