Fincat

രണ്ടുവർഷത്തോളം പ്രണയം നടിച്ച് വശത്താക്കിയ ശേഷം തട്ടിക്കൊണ്ടുപോയി പീഡനം; കാമുകൻ പിടിയിൽ

മലപ്പുറം: രണ്ടുവർഷത്തോളം പുറകെ നടന്ന് പ്രണയം പിടിച്ചുവാങ്ങിയ ശേഷം തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ദൃശ്യം പകർത്തുകയും ചെയ്ത കാമുകൻ പിടിയിൽ. 16കാരിയുടെ പരാതിയിലാണ് 22കാരനായ കാമുകൻ പിടിയിലായത്.

1 st paragraph

പതിനാറുകാരിയോട് പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതിയിൽ യുവാവിനെ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി റിമാന്റ് ചെയ്തു. കരുവാരക്കുണ്ട് കേമ്പിൻകുന്ന് അച്ചുതൊടിക ശ്രീജേഷ് (22)നെയാണ് ജഡ്ജി കെ ജെ ആർബി ഈ മാസം 27 വരെ റിമാന്റ് ചെയ്ത് മഞ്ചേരി സ്‌പെഷ്യൽ സബ്ജയിലിലേക്കയച്ചത്.

2nd paragraph

രണ്ടു വർഷത്തോളം പ്രണയം നടിച്ച് പെൺകുട്ടിയുടെ പിറകെ നടന്ന യുവാവ് ഇക്കഴിഞ്ഞ 11ന് കുട്ടിയെ തട്ടിക്കൊണ്ടു പോയി മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. കുട്ടിയുടെ നഗ്നഫോട്ടോകളും വീഡിയോയും മൊബൈൽ ഫോണിൽ പകർത്തിയതായും പരാതിയുണ്ട്. പരാതിയെ തുടർന്ന് കരുവാരക്കുണ്ട് എസ് ഐ അബ്ദുൽ നാസറാണ് ജൂൺ 12ന് പ്രതിയെ അറസ്റ്റ് ചെയ്തത്.

മലപ്പുറത്ത് കഴിഞ്ഞ ദിസങ്ങളിലായി സമാനമായ നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഴിഞ്ഞ രണ്ടു വർഷമായി ഭീഷണിപ്പെടുത്തി ആറിധികം തവണ പീഡിപ്പിച്ചകേസിൽ 19കാരൻ ഇന്നലെ അറസ്റ്റിലായിരുന്നു. അരീക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് മലപ്പുറം തൃപ്പനച്ചി സ്വദേശി മണ്ണിൽതൊടി റയാനെ(19) അരീക്കോട് എസ്.എച്ച്.ഒ സി.വി ലൈജുമോൻ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടു വർഷമായ പ്രതി പെൺകുട്ടിയെ ആറിൽ കൂടുതൽ തവണ പീഡിപ്പിച്ചതായി അരീക്കോട് പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പെൺകുട്ടി പ്രതിയെ പേടിച്ച് പീഡന വിവരം പുറത്ത് പറഞ്ഞിരുന്നില്ല.