എസ്.എസ്.എല്‍.സി ഫലം ഇന്നറിയാംജില്ലയില്‍ പരീക്ഷ ഫലം കാത്ത് 78219 വിദ്യാര്‍ഥികള്‍



മലപ്പുറം: 2021-22 അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം ഇന്ന് (ജൂണ്‍ 15) പ്രഖ്യാപിക്കും. മലപ്പുറം ജില്ലയിലാണ് സംസ്ഥാനത്ത് ഇത്തവണയും ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. 78219 വിദ്യാര്‍ഥികളാണ് ജില്ലയില്‍ ഈ അധ്യയനം വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്.  കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് 297 കേന്ദ്രങ്ങളിലാണ് പരീക്ഷകള്‍ നടന്നത്.  മാര്‍ച്ച് 31 ന് ആരംഭിച്ച പരീക്ഷ ഏപ്രില്‍ 29 നാണ് അവസാനിച്ചത്. തിരൂര്‍ ഉപജില്ലയില്‍ 70 പരീക്ഷാ കേന്ദ്രങ്ങളില്‍ 15,666 വിദ്യാര്‍ഥികളും മലപ്പുറം വിദ്യാഭ്യാസ ഉപജില്ലയില്‍ 103 കേന്ദ്രങ്ങളില്‍ 27,485 വിദ്യാര്‍ഥികളും വണ്ടൂര്‍ ഉപജില്ലയില്‍ 61 പരീക്ഷാ കേന്ദ്രങ്ങളില്‍ 15.813 വിദ്യാര്‍ഥികളും തിരൂരങ്ങാടി ഉപജില്ലയില്‍ 64 കേന്ദ്രങ്ങളില്‍ 19,255 വിദ്യാര്‍ഥികളുമാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. സഫലം ആപ്ലിക്കേഷനിലൂടെയും കേരള സര്‍ക്കാര്‍ പരീക്ഷഭവന്റെ വെബ്‌സൈറ്റായ pareekshabhavan.kerala.gov.insslcexam.kerala.gov.inkeralaresults.nic.inresults.kite.kerala.gov.in,  prd.kerala.gov.inexamresults.net എന്നീ വെബ്സൈറ്റുകള്‍ മുഖേനയും എസ്.എസ്.എല്‍.സി ഫലം അറിയാം.