ബാങ്ക് ജീവനക്കാര്‍ പ്രകടനം നടത്തി
മലപ്പുറം: ബാങ്ക് പെന്‍ഷന്‍ പരിഷ്‌കരിക്കുക, പഞ്ചദിന ബാങ്കിംഗ് നടപ്പിലാക്കുക, സി എസ് ബി ബാങ്ക്, ഡിബിഎസ് ബാങ്ക് എന്നിവയില്‍ പതിനൊന്നാം ഉഭയകക്ഷി കരാര്‍ നടപ്പിലാക്കുക, പഴയ പെന്‍ഷന്‍ സ്‌കീം പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങുന്നയിച്ച് ബാങ്ക് യൂണിയന്‍ ഐക്യവേദി നേതൃത്വത്തില്‍ 10 ലക്ഷം ജീവനക്കാരും ഓഫീസര്‍മാരും ജൂണ്‍ 27 ന് ദേശവ്യാപകമായി സൂചനാ പണിമുടക്കം നടത്തും. ഐക്യവേദി നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധ ദിനം ആചരിച്ചു. വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി.

മലപ്പുറത്ത് എസ് ബി ഐക്ക് മുമ്പില്‍ നടന്ന പ്രകടനത്തിന് ഐക്യവേദി ജില്ലാ കണ്‍വീനര്‍ കെ പി എം ഹനീഫ, ജി കണ്ണന്‍, അഭിലാഷ്, വിവേക്, സോമന്‍, മിഥുന്‍ കുമാര്‍, ശ്രീലസിത്, ബീഗേഷ് ഉണ്ണിയന്‍, രഞ്ജിനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.