Fincat

മലപ്പുറത്തിൻ്റെ മലയോര മേഖലയിൽ യു.ഡി എഫ് ഹർത്താൽ പൂർണ്ണം; പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷം.

മലപ്പുറം: മലപ്പുറത്തിൻ്റെ മലയോര മേഖലയിൽ യു.ഡി എഫ് ഹർത്താൽ പൂർണ്ണം. നിലമ്പൂരിൽ വാഹനം തടഞ്ഞവരെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചതോടെ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി.


കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ ബസുകളും ടാക്സികളും സർവ്വീസ് നടത്തുന്നില്ല.

2nd paragraph


പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നിലമ്പൂർ നഗരസഭയിലും വനാതിർത്തി പങ്കിടുന്ന പതിനൊന്ന് പഞ്ചായത്തുകളിലും യു.ഡി.എഫ് ഹർത്താൽ.